Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിക്കലും സൗജന്യ വൃക്ഷതൈ വിതരണവും
12/06/2017
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സൗജന്യ വൃക്ഷതൈ വിതരണവും സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സെമിനാറും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സൗജന്യ വൃക്ഷതൈ വിതരണവും നടത്തി. ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എന്‍ കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ബിജു വി കണ്ണേഴന്‍, വി വി സത്യന്‍, ജി ശ്രീകുമാരന്‍നായര്‍, ബിജിനി പ്രകാശന്‍, സൗദാമിനി, കെ നാരായണന്‍, വൈക്കം നന്ദനന്‍, ജഗദീഷ് അക്ഷര, പി പി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.