Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
12/06/2017
തലയാഴം 120 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെയും കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖാ യോഗത്തിന്റെയും ഗുരുപ്രസാദം കുടുംബ യൂണിറ്റിന്റെയും വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി എം പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ജി ശശി അദ്ധ്യക്ഷത വഹിച്ചു. റ്റി ഡി പുരുഷന്‍, എസ് കെ സജി, എം എസ് രാജേന്ദ്രന്‍, പി റ്റി നടരാജന്‍, എന്‍ കൃഷ്ണകുമാര്‍, സുരേന്ദ്രന്‍ കുടിലില്‍, വി ഡി സന്തോഷ്, പി ആര്‍ ബിജു, രമേശന്‍ ഇഞ്ചത്താനത്ത്, കെ എന്‍ ശിവന്‍, രാമചന്ദ്രന്‍ നാരായണീയം, അജി പുത്തേത്ത് എന്നിവര്‍ പ്രസംഗിച്ചു.