Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
12/06/2017
ആറാട്ടുകുളങ്ങര അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമം പ്രസിഡന്റ് പി സോമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആറാട്ടുകുളങ്ങര അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് പി സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ച് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി പ്രസന്നന്‍ ക്ലാസ്സെടുത്തു. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. വൃക്ഷ തൈ വിതരണവും നടന്നു. കെ എസ് ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ പി എസ് വിജയനാഥന്‍ പിള്ള, വി കെ വിജയകുമാരി, എസ് സുഗതന്‍, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.