Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം : എറണാകുളം - അങ്കമാലി അതിരൂപതാ മുന്‍ സഹായമെത്രാന്‍ തോമസ് ചക്യത്ത്
12/06/2017
തോട്ടകം ജീവിതശൈലി ജാഗ്രതാമിഷന്‍ നടത്തിയ ജൈവകൃഷി വികസന പദ്ധതി എറണാകുളം - അങ്കമാലി അതിരൂപതാ മുന്‍ സഹായമെത്രാന്‍ ഫാ. തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും വന്‍വിപത്തായി മാറുമെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ മുന്‍ സഹായമെത്രാന്‍ തോമസ് ചക്യത്ത് പറഞ്ഞു. കൃഷിയോട് ആഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യ ജീവിതത്തിന് വന്‍നഷ്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടകം ജീവിതശൈലി ജാഗ്രതാ മിഷന്‍ സംഘടിപ്പിച്ച വിത്തും കൈക്കോട്ടും ജൈവകൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് ഞാറയ്ക്കല്‍, ജോയി ചെത്തിയില്‍, പി ജെ ടോമി, റെജിമോന്‍, ജെയിംസ് പൊള്ളയില്‍, തോമസ് ഇത്തിത്തറ എന്നിവര്‍ പ്രസംഗിച്ചു.