Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
12/06/2017
ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും അവാര്‍ഡ് വിതരണവും ദേവസ്വം ബോര്‍ഡ് പരിശോധനാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അയ്യേരി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഇടയാഴം 1131-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. ദേവസ്വം ബോര്‍ഡ് പരിശോധനാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അയ്യേരി സോമന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ വേലായുധന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് മനോജ് കുമാര്‍, സോമന്‍നായര്‍, ആതിര, കെ ലീലാമണിയമ്മ, സി നന്ദകുമാര്‍, അനില്‍കുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, വസന്തരാജ് കൊങ്ങപ്പള്ളി, സി എസ് സച്ചിദാനന്ദന്‍, ഹരീഷ് ആനന്ദമന്ദിരം, എം ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.