Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ സമൂഹം സ്വയം സംരക്ഷകരായി മാറണമെന്ന് സി കെ ആശ എം എല്‍ എ
10/06/2017
ഉദയനാപുരം പഞ്ചായത്തിലെ 300 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികവും കൂട്ടായ്മയും സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പോരാടാന്‍ സ്ത്രീ സമൂഹം സ്വയം സംരക്ഷകരായി മാറണമെന്ന് സി കെ ആശ എം എല്‍ എ പറഞ്ഞു. ഉദയനാപുരം പഞ്ചായത്തിലെ മുന്നൂറു കുടുംബശ്രീ യൂണിറ്റുകളിലെ വാര്‍ഷികവും കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നവകേരളം പദ്ധതിയെ വിജയിപ്പിക്കുവാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. നാനാടം ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യ പ്രഭാഷണം നടത്തി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി കെ ആനന്ദവല്ലി, അഞ്ജുഷ, പി സുഗതന്‍, കെ വി ഉദയകുമാര്‍, സന്ധ്യാമോള്‍, അനിജി പ്രസാദ്, പി എസ് മോഹനന്‍, പ്രവീണ സിബി, ഡി സുനില്‍ കുമാര്‍, ഗീത ഷാജി, സുലോചനാ പ്രഭാകരന്‍, കെ എസ് സജീവ്, മായ ഷിബു, പി ഡി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്‍പായി ഉദയനാപുരം ജംഗ്ഷനില്‍ നിന്നും സമ്മേളനസ്ഥലത്തേക്ക് വര്‍ണ്ണാഭമായ ഘോഷയാത്ര നടത്തി.