Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ്
10/06/2017
താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ യുവതി യുവാക്കള്‍ക്കായി നടത്തിയ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ കീഴിലുള്ള എച്ച് ആര്‍ സെന്ററിന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തി. കുടുംബ ജീവിതം സുഗമമാക്കാനും സമൂഹത്തോട് പ്രതിബദ്ധതയുള്ള ജീവിതശൈലി കെട്ടിപ്പടുക്കാനും പ്രാപ്തരാക്കാനുള്ള ക്ലാസ്സുകളാണ് സംഘടിപ്പിച്ചത്. യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഡോ.എന്‍ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എം ഗോപാലകൃഷ്ണന്‍, ഡോ.ആര്‍ വേണുഗോപാല്‍, പി കൃഷ്ണന്‍കുട്ടിനായര്‍, എസ് മുരുകേശ്, പി ജി എം നായര്‍, റ്റി ആര്‍ ഇന്ദിരാമണി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.