Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മദ്യനിരോധനമല്ല ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് നടപ്പിലാക്കേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
10/06/2017
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 4950-ാം നമ്പര്‍ ശാഖ നിര്‍മ്മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രസമര്‍പ്പണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു

തലയോലപ്പറമ്പ്: മദ്യനിരോധനമല്ല ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് നടപ്പിലാക്കേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ 4950-ാം നമ്പര്‍ കട്ടിമുട്ടം ശാഖ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലയാളക്കര മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്. കഞ്ചാവ്, ചരസ്സ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിച്ചു. കേസുകള്‍ മുന്‍കാലത്തെ അപേക്ഷിച്ച് 200 ഇരട്ടിയായി പെരുകിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യവര്‍ജ്ജനം നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമായി പറഞ്ഞുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. അല്ലാതെ മദ്യനിരോധനം നടപ്പിലാക്കും എന്നു പറഞ്ഞുകൊണ്ടല്ല. മദ്യവര്‍ജ്ജനമാണ് ശ്രീനാരായണ ഗുരുദേവനും പറഞ്ഞിരിക്കുന്നത്. മതപുരോഹിതന്മാര്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായി സെക്രട്ടറിയേററ് മാര്‍ച്ച് നടത്തുന്നത് പ്രഹസനായി മാത്രമേ ജനം കണക്കാക്കുകയുളളു എന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി. ആലുവ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമിജി ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിലേക്ക് ഗുരുദേവ പഞ്ചലോഹ വിഗ്രഹവും നടപ്പന്തലും സമര്‍പ്പിച്ച കെ.എന്‍ മണി കണ്ടന്‍ചിറയിലിനെ ജനറല്‍ സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി. സുലഭ സജീവ്, ധന്യ പുരുഷോത്തമന്‍, ശാഖാ പ്രസിഡന്റ് കെ.കെ രാജപ്പന്‍, സെക്രട്ടറി കെ.എന്‍ സുധാകരന്‍, അനിതാ സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.