Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോള്‍ട്ടേജ് ക്ഷാമം പ്രദേശവാസികളെ വലക്കുന്നു.
10/06/2017

വൈക്കം: നഗരസഭയില്‍ കാര ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പ്രദേശവാസികളെ വലക്കുന്നു. ആയുര്‍വേദ ആശുപത്രി, മായിത്തറ, പോളശ്ശേരി ഭാഗങ്ങളില്‍ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതും സന്ധ്യാസമയത്ത് വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതും മൂലം വീട്ടിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകളും സംഭവിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് ആയുര്‍വേദ ആശുപത്രിക്കുമുന്നിലും കായിക്കര പ്രദേശത്തും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചെങ്കിലും ഇതുവരെ ചാര്‍ജ്ജ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധന നടത്തി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍ ആവശ്യപ്പെട്ടു.