Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ഹമായ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യണം.
31/12/2015
ഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് 60 വയസ്സ് ആകുമ്പോള്‍ ഗ്രാററുവിററിയും പെന്‍ഷനുമെന്ന വാഗ്ദാനത്തിന് അര്‍ഹരായവരില്‍ ഒരാള്‍ക്കുപോലും ഇതുനല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ചെമ്പ് കൃഷിഭവനില്‍ ചേര്‍ന്ന യുവകര്‍ഷകരുടെ ജനറല്‍ബോഡി യോഗം ആരോപിച്ചു. ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി വ്യവസ്ഥ അനുസരിച്ച് അര്‍ഹമായ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യണം. ഗ്രാററുവിററി, പെന്‍ഷന്‍, തൊഴില്‍ തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുലക്ഷം യുവകര്‍ഷകസമിതി ആലപ്പുഴ കളക്ടറേററിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും ഉപവാസ സമരത്തിലും 100 യുവകര്‍ഷകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യുവകര്‍ഷകസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ചെമ്പ് യൂണിററ് വൈസ് പ്രസിഡന്റ് കെ.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാല്‍, രമേശന്‍, വി.വിനു, വസുമതി, സുചി എന്നിവര്‍ പ്രസംഗിച്ചു.