Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമൂഹത്തിന് ഒരുപാട് നന്മകള്‍ ചെയ്ത കര്‍മ്മയോഗിയാണ് സ്വാമി ആതുരദാസെന്ന് മന്ത്രി പി തിലോത്തമന്‍.
09/06/2017
വൈക്കം വിജയലക്ഷ്മിക്ക് സ്വാമി ആതുരദാസ് യുവപ്രതിഭ പുരസ്‌കാരം മന്ത്രി പി തിലോത്തമന്‍ സമ്മാനിക്കുന്നു

വൈക്കം: സമൂഹത്തിന് ഒരുപാട് നന്മകള്‍ ചെയ്ത കര്‍മ്മയോഗിയാണ് സ്വാമി ആതുരദാസെന്ന് മന്ത്രി പി തിലോത്തമന്‍. അദ്ദേഹം തുടങ്ങിവച്ച ഒട്ടേറെ സ്ഥാപനങ്ങളില്‍ തെളിഞ്ഞ ദീപം ഇന്നും അണയാതെ ജ്വലിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് സ്വാമി ആതുരദാസ് യുവപ്രതിഭ പുരസ്‌കാര സമര്‍പ്പണവും നാനാടം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂളില്‍ നിര്‍മ്മിച്ച സ്വാമി ആതുരദാസ് ശതാബ്ദി സ്മാരക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബ്ദമാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ അനുഗ്രഹീത കലാകാരിയാണ് വൈക്കം വിജയലക്ഷ്മിയെന്ന് മന്ത്രി പറഞ്ഞു.വിജയലക്ഷ്മിയുടെ വിജയകുതിപ്പ് തുടങ്ങിയതേയുള്ളൂ. ഉയരങ്ങളുടെ പടവുകള്‍ ഇനിയും വിജയലക്ഷ്മിയെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവാസംഘം പ്രസിഡന്റ് പി ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിജയലക്ഷ്മിയ്ക്ക് ഉപഹാരസമര്‍പ്പണം നടന്‍ ക്യാപ്റ്റന്‍രാജു നടത്തി. സി കെ ആശ എം എല്‍ എ ശതാബ്ദി സ്മാരകഹാള്‍ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ ആതുരദാസ് അനുസ്മരണം നടത്തി. ഫിലോസഫര്‍ രാഹുല്‍ ഈശ്വര്‍ മുഖ്യ പ്രഭാഷണം നടത്തി. സേവാസംഘം സെക്രട്ടറി ഡോ. ഇ കെ വിജയകുമാര്‍, പി ടി എ പ്രസിഡന്റ് വി ആര്‍ പ്രസന്നകുമാര്‍, പ്രധാന അധ്യാപിക എസ് മിത്ര, സി കെ ശശിധരന്‍, സാബു പി മണലൊടി, എസ് മാധവന്‍നായര്‍, അനിജി പ്രസാദ്, ഡി സുനില്‍കുമാര്‍, പി ഡി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.