Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണത്തിരുനാളിന് നാളെ (11ന്) തുടക്കമാകും.
09/06/2017

വൈക്കം: വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടനദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാളിന് നാളെ (11ന്) തുടക്കമാകും. വൈകുന്നേരം 4.30ന് ജപമാലയെ തുടര്‍ന്നുള്ള ദിവ്യബലിക്ക് ഫാ.തോമസ് മഴുവഞ്ചേരി കാര്‍മ്മികനാകും. തുടര്‍ന്ന് വി. അന്തോനീസിന്റെ 786-ാമത് മരണവാര്‍ഷികം അനുസ്മരിച്ചുകൊണ്ട് 786 ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് ദീപക്കാഴ്ച, നൊവേനയും നടക്കും. 12ന് വൈകുന്നേരം 4.30ന് ജപമാല, ദിവ്യബലി- ഫാ. പ്രവീണ്‍ മണവാളന്‍. വി. അന്തോനീസിന്റെ നൊവേന, തിരുശേഷിപ്പ് പ്രദക്ഷിണം. ഊട്ടുതിരുനാള്‍ ദിനമായ 13ന് രാവിലെ 6ന് ദിവ്യബലി, നൊവേന, നേര്‍ച്ചപായസം വെഞ്ചരിപ്പ്, കുട്ടികളെ എഴുത്തിനിരുത്തല്‍. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ടോണി കോട്ടയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വി.അന്തോനീസിന്റെ നൊവേന, പ്രദക്ഷിണം, നേര്‍ച്ചസദ്യ, കുട്ടികള്‍ക്ക് ആദ്യചോറൂണ് വൈകിട്ട് 5 മണിക്ക് ദിവ്യബലി, നൊവേന, അനുസ്മരണദീപം തെളിക്കല്‍ എന്നിവയും നടക്കും. ശുശ്രുഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് ആവശ്യമായ തിരികള്‍ പള്ളിയില്‍ നിന്ന് നല്‍കുന്നതായിരിക്കുമെന്ന് വികാരി ഫാ.ജോസ് ചാതേലി അറിയിച്ചു.