Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യനിക്ഷേപം കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
09/06/2017
താലൂക്ക് ആശുപത്രിയുടെ മതിലിനോട് ചേര്‍ന്നു കിടക്കുന്ന മാലിന്യ കൂമ്പാരം.

വൈക്കം: മഴക്കാലം എത്തിയതോടെ റോഡിന്റെ വശങ്ങളിലെ മാലിന്യനിക്ഷേപം കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. താലൂക്ക് ആശുപത്രിയുടെ കിഴക്കു വശം മതിലിനോട് ചേര്‍ന്നു മാലിന്യം കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്നതു മൂലം മാലിന്യം വെള്ളത്തില്‍ അലിഞ്ഞ് റോഡിലൂടെ ഒഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. റോഡിന്റെ വശങ്ങളിലെ ഓടകളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനും വഴികളില്ല. അതുപോലെ ടി.വി പുരം റോഡില്‍ രണ്ടാഴ്ച്ച മുന്‍പ് റോഡിന്റെ വശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും മഴ വന്നതോടെ ടാറിംഗ് പൊളിഞ്ഞു റോഡ് കുണ്ടും കുഴിയുമായി. നഗരത്തില്‍ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമാണ്. നഗരസഭ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണമല്ല. മാലിന്യ കൂമ്പാരം തെരുവ് നായ്ക്കളുടെ വിഹാരമായും മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് ജനകീയ ആവശ്യം.