Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തുളസി മധുസൂദനനെ തിരഞ്ഞെടുത്തു
09/06/2017
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തുളസി മധുസൂദനന്‍.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ പത്താം വാര്‍ഡ് അംഗം തുളസി മധുസൂദനനന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും എല്‍.ഡി.എഫ്. അംഗങ്ങള്‍ വിട്ടുനിന്നു. 15 അംഗ പഞ്ചായത്തില്‍ യു.ഡി.എഫിലെ 12 അംങ്ങളും ഹാജരായി. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതിരുന്നതിനാല്‍. റിട്ടേണിംഗ് ഓഫീസര്‍ കടുത്തുരുത്തി അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മോളി ജോസ് തുളസി മധുസൂദനനെ തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചു.