Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണം
09/06/2017

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് കളക്ഷന്‍ പതിനായിരം രൂപയില്‍ കുറവായ സര്‍വീസുകള്‍ നിര്‍ത്തിയ കൂട്ടത്തിലാണ് കോളേജിലേക്കുള്ള സര്‍വീസും റദ്ദാക്കിയത്. ഇപ്പോള്‍ രണ്ടു കിലോമീറ്റര്‍ നടന്നുവേണം വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുവാന്‍. ഇതുമൂലം പ്രദേശവാസികളും വിദ്യാര്‍ത്ഥികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയ്യാറാകണം. അതുപോലെ നിലവില്‍ മൂത്തേടത്തുകാവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് കൊതവറ ജംഗ്ഷന്‍ വരെ നീട്ടുകയാണെങ്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വളരെയേറെ പ്രയോജനപ്പെടും. ഇതുകണക്കിലെടുത്ത് ബസ് സര്‍വീസ് കൊതവറയ്ക്ക് നീട്ടുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോമോന്‍ കൈതക്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷിബു ചേമ്പുതൂക്കില്‍, ബിജു പറപ്പള്ളില്‍, സാംസണ്‍ ബിനോയ് നാട്ടുകളം, അരുണ്‍ മഞ്ചിത്തറ, അനന്തു, രാജീവ് അടയത്ത് എന്നിവര്‍ പ്രസംഗിച്ചു.