Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ജനങ്ങളെ വലയ്ക്കുന്നു.
08/06/2017
തകര്‍ന്ന മൂത്തേടത്തുകാവ്- ചെമ്മനത്തുകര റോഡ്

വൈക്കം: പൊതുമാരാമത്ത് വകുപ്പിന്റെ മൂത്തേടത്ത്കാവ്-ചെമ്മനത്തുകര റോഡില്‍ അപ്പയ്ക്കല്‍ ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം വലിയ കുഴികള്‍ രൂപപ്പെട്ടത് ജനങ്ങളെ വലയ്ക്കുന്നു. അധികൃതരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. മൂന്നു ബസ്സുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ റോഡില്‍ വെള്ളംനിറഞ്ഞ് കുഴിയേത് റോഡേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ്. നിരവധി ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴിയില്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുഴിയുടെ സമീപം താമസിക്കുന്ന വീട്ടുകാര്‍ക്കും വെള്ളക്കെട്ട് നിറഞ്ഞ ഈ കുഴി നിരന്തര ഭീഷണിയാണ്. രാത്രികാലങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് ഉണ്ടാകുന്ന ആഘാതത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിക്കുമോയെന്ന ആശങ്കയുമുണ്ട്. കയര്‍ മേഖലയായ ഈ പ്രദേശത്ത് ചകിരിയും മറ്റ് അനുബന്ധസാധനങ്ങളും ഉന്തുവണ്ടിയില്‍ പോലും കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥയാണ്. തൊട്ടടുത്ത ക്ഷേത്രത്തിലും പള്ളിയിലും സ്‌ക്കൂളുകളിലും പോകേണ്ട നിരവധി യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് നേരിടേണ്ടി വരുന്നത്. അപകടം പിടിച്ച റോഡ് പുനരുദ്ധരിക്കുന്നതിനാവശ്യമായ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.വി.പുരം പഞ്ചായത്തിലെ ആറ്, ഏഴ്‌വാര്‍ഡുകളിലെ താമസക്കാര്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.