Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണല്‍മരം നിലംപൊത്തിയത് നഗരത്തെ വിറപ്പിച്ചു.
08/06/2017

വൈക്കം: താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള റോഡിന്റെ എതിര്‍വശത്തുനില്‍ക്കുന്ന തണല്‍മരം നിലംപൊത്തിയത് നഗരത്തെ വിറപ്പിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന തണല്‍മരമാണ് റോഡിലേക്ക് മറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഇതിനടുത്തുള്ള ആഞ്ഞിലിയുടെ ശിഖിരങ്ങള്‍ വെട്ടിമാറ്റുന്ന പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളി അത്ഭുതകരമായാണ് രക്ഷപെട്ടത്. വൈദ്യുതി ബന്ധം ഉടന്‍ വിച്ഛേദിക്കപ്പെട്ടത് അപകടം ഒഴിവാക്കി. മരം മറിഞ്ഞുവീണതിനെ തുടര്‍ന്ന് സമീപത്തുള്ള പച്ചക്കറി കടയ്ക്കും വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. മരത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവക്കും ചെറിയ തകരാറുകള്‍ പറ്റിയിട്ടുണ്ട്.