കഞ്ചാവ് വില്പന നടത്തിയാളെ പിടികൂടി
31/12/2015
തോട്ടകം, ചെട്ടിക്കരി പ്രദേശങ്ങളില്‍ കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരുന്ന തോട്ടകം പുത്തന്‍തറയില്‍ രഘുവിനെ വൈക്കം എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ നെല്ലെടുക്കാനെന്ന വ്യാജേന പ്രദേശത്തെത്തി തന്ത്രപരമായി കുടുക്കുകയുമായിരുന്നു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമാണ് രഘു കഞ്ചാവ് നല്കിവന്നിരുന്നത്. ഇയാളുടെ മകന് നിബിന്കുമാറും എക്സൈസ് നിരീക്ഷണത്തിലാണ്. ക്രിസ്തുമസ്-പുതുവര്‍ഷ കാലമായതിനാല്‍ റെയ്ഡുകളും പരിശോധനകളും ശക്തമാക്കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.