Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ആരോഗ്യം അതിജീവനം' സെമിനാര്‍
08/06/2017
സഹൃദയ സുകൃതം പ്രകൃതിവിചാരം പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ആരോഗ്യ സംരക്ഷണ സെമിനാര്‍ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, പൊന്നുരുന്നിയില്‍ സംഘടിപ്പിക്കുന്ന സുകൃതം പ്രകൃതിവിചാരം പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ 'ആരോഗ്യം അതിജീവനം' സെമിനാര്‍ കേരള ശുചിത്വ മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍ അധ്യക്ഷത വഹിച്ചു. ആയുര്‍ ബഥാനിയ മെഡിക്കല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ഡൊണേറ്റ മുഖ്യപ്രഭാഷണം നടത്തി. ടി.എന്‍ പ്രതാപന്‍, തമ്മനം ഗോപി, സിസ്റ്റര്‍ നവീന, പി.പി യാക്കോബ്, ഡോ. ഐശ്വര്യ, ഡോ. എ.ഹരിന്‍ എന്നിവര്‍ പ്രസംഗിച്ചു.