Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്രമികള്‍ തകര്‍ത്തു.
08/06/2017

വൈക്കം: പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസിന്റെ ചില്ലുകളും സീറ്റുകളും വാതിലും രാത്രിയില്‍ അക്രമികള്‍ തകര്‍ത്തു. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. വൈക്കം വലിയകവലയില്‍ ആയിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ബസിന്റെ െ്രെഡവറുടെ വീട് ഇതിനടുത്താണ്. ബസിന്റെ മുഴുവന്‍ ചില്ലുകളും തകര്‍ത്തു. സീറ്റുകള്‍ വാളുപയോഗിച്ച് പിളര്‍ക്കുകയായിരുന്നു. 100000 രൂപയുടെ നഷ്ടം ഉണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പെ!ാലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.