Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാനനിര്‍ണ്ണയം നടത്തി
07/06/2017
ക്ഷീര വൈകുണ്ഠപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ സ്ഥാനനിര്‍ണ്ണയം വാസ്തു വിദഗ്ധന്‍ മോനാട്ടുമന ഗോവിന്ദന്‍നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: ക്ഷീര വൈകുണ്ഠപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ സ്ഥാനനിര്‍ണ്ണയം വാസ്തു വിദഗ്ധന്‍ മോനാട്ടുമന ഗോവിന്ദന്‍നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി മധുകൃഷ്ണന്‍പോറ്റി എന്നിവര്‍ കാര്‍മികരായി. ഗണപതി, ദുര്‍ഗ്ഗാ, ഭുവനേശ്വരി എന്നിവര്‍ക്ക് ആലയങ്ങളും തിടപ്പള്ളി, മുളയറ, സ്റ്റോര്‍, നമസ്‌കാരമണ്ഡപം എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. ക്ഷേത്രം പ്രസിഡന്റ് വി ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍, രാജേന്ദ്രദേവ്, വൈശാഖ്, കെ ഡി സന്തോഷ്, ജയകുമാര്‍, വിനോദ്കുമാര്‍, ഗോപകുമാര്‍, രാധാകൃഷ്ണന്‍നായര്‍, എസ് ഹരിദാസന്‍നായര്‍, സന്ദീപ് വേണുഗോപാല്‍, ശശികുമാര്‍, കെ എന്‍ ആര്‍ കൈമള്‍, രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.