മിനിമം കൂലിക്കുവേണ്ടി എ ഐ റ്റി യൂ സി പ്രക്ഷോഭത്തിലേക്ക്
07/06/2017
വൈക്കം: എ ഐ റ്റി യു സി വൈക്കം മണ്ഡലം കണ്വെന്ഷന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന് ഓഫീസില്‍ കൂടി. കെ ഡി വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ച സമ്മേളനം എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ടി എന്‍ രമേശന്, ആര് സുശീലന്, പി സുഗതന്, കെ എസ് രത്നാകരന്, കെ അജിത്ത് എക്സ് എം എല്‍ എ, ഡി രഞ്ജിത്ത്, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം കെ അജിത്ത് പ്രസിഡന്റും കെ എസ് രത്നാകരന് സെക്രട്ടറിയും ബി രാജേന്ദ്രന് ഖജാന്‍ജിയുമായ 35 അംഗകമ്മറ്റിയെയും തിരഞ്ഞെടുത്തു.