താലൂക്ക് കമ്മറ്റി രൂപീകരിച്ചു.
07/06/2017
വൈക്കം: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം വൈക്കം താലൂക്കിലെ ജ്യോതിഷന്മാരുടെ താലൂക്ക് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി കടുക്കര സജീവ് (പ്രസിഡന്റ്), ദൈവത്തറ സന്തോഷ് (സെക്രട്ടറി), അരുണ്‍ ലാല്‍ (ഖജാന്‍ജി), വേണു ആചാരി (വൈസ് പ്രസിഡന്റ്), ജ്യോതി രാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 24ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബാലകൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന മണകുന്നം എച്ച് ആര് അനുസ്മരണ യോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.