Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത്
07/06/2017

വൈക്കം: ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍ ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത് നടത്തി. ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശാഖാസ്ഥാപനമായ ഉദയനാപുരം കേന്ദ്രത്തില്‍ നടന്ന സമ്മേളനം ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസമിതി പി ആര്‍ ഒ ഇ എം സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ പ്രസിഡന്റ് കെ കെ സരളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ സന്യസ്ത ശിഷ്യര്‍ എന്ന വിഷയത്തില്‍ കെ ആര്‍ സുകുമാരന്‍ ക്ലാസ്സെടുത്തു. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പി കമലാസനന്‍, കടമ്പ്ര രമണന്‍, അനിരുദ്ധന്‍ മുട്ടുംപുറം, പി കെ ഹരിദാസ്, സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.