Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യക്തിത്വ വികസന സെമിനാറും ഹരിത സ്‌കോളര്‍ഷിപ്പ് വിതരണവും
07/06/2017

വൈക്കം: വൈക്കം ജനമൈത്രി ബീറ്റ് കമ്മറ്റിയുടെയും ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര വ്യക്തിത്വ വികസന സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹരിത സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. ജനമൈത്രി ബിറ്റ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് മുത്തുച്ചിപ്പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദനന്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പോലീസ് പി ആര്‍ ഒ സരസിജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷേര്‍ളി ജയപ്രകാശ്, ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.