Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണ വിതരണവും ബോധവല്‍ക്കരണ ക്ലാസും
07/06/2017

വൈക്കം: ആറാട്ടുകുളങ്ങര ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. 6-ാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ വിതരണോദ്ഘാടനം വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ സാഹില്‍ എം നിര്‍വ്വഹിച്ചു. മദ്യവും മയക്കുമരുന്നും വിദ്യാര്‍ത്ഥികളില്‍ എന്ന വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും 'ഗുരുദേവന്റെ പ്രസക്തി' എന്ന വിഷയത്തെ കുറിച്ച് പി പി രാജന്‍ മുഖ്യപ്രഭാഷണവും നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. കമലാസനന്‍, നീലാംബരന്‍, അനിരുദ്ധന്‍, പ്രസന്നന്‍, പ്രതീഷ് എന്നിവര്‍ സംസാരിച്ചു.