ബൈക്ക് മോഷണം പോയതായി പരാതി
31/12/2015
വീട്ടുമുററത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. വെട്ടിക്കാട്ട്മുക്ക് സ്വദേശി ബാബു സൈതലിയുടെ കെ.എല്‍ 36 ഡി ഹീറോ കരീഷ്മ ബൈക്കാണ് ചൊവ്വാഴ്ച രാത്രി 10.30ന് കൂട്ടുകാരന് ഷാജിയുടെ വീട്ടില്‍നിന്ന് മോഷണം പോകുന്നത്. ഇതുസംബന്ധിച്ച് തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്കി.