Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാഠപുസ്തക വിതരണം
07/06/2017

വൈക്കം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ നടത്തപ്പെടുന്ന യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പഠിതാക്കള്‍ക്കുള്ള യോഗ പാഠപുസ്തക വിതരണം നടത്തി. കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യോഗ മെഡിറ്റേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ ആദ്യബാച്ചിലെ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പഠിതാക്കള്‍ക്കായാണ് പുസ്തക വിതരണം നടത്തിയത്. വൈക്കം മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. വി എസ് മിനി, ശിവദാസ് നാരായണന്‍, സുനില്‍രാജ് സി കെ, മധു ഏനാദി എന്നിവര്‍ പ്രസംഗിച്ചു.