Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം.
07/06/2017
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ മോഷ്ടാവ് തകര്‍ത്ത കാണിക്കവഞ്ചി വിരലടയാള വിദഗ്ദര്‍ ജോസ് ടി.ഫിലിപ്പ് പരിശോധിക്കുന്നു.

തലയോലപ്പറമ്പ്: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം. 30,000 ത്തോളം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയ്ക്കും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. വടയാര്‍ ബസ് സ്റ്റോപ്പിനു സമീപത്തുള്ള അലങ്കാര ഗോപുരത്തിന് അകത്ത് സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പുറകിലത്തെ തടിവാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അതിനുള്ളില്‍ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണ് പണം അപഹരിച്ചത്. രണ്ട് മാസത്തെ കാണിക്ക തുകയാണ് മോഷണം പോയത്. തലയോലപ്പറമ്പ് എസ്.ഐ കെ.ടി.തോമസ്, എ.എസ്.ഐ മാരായ പി.ജി ഷാജി, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും കോട്ടയത്തുനിന്നുള്ള വിരലടയാള വിദഗ്ദന്‍ ജോസ്.റ്റി.ഫിലിപ്പ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാണിക്കവഞ്ചിയുടെ ഭാഗത്തുനിന്നും മണം പിടിച്ച് നായ വടയാര്‍ പാലത്തിനു സമീപം വരെ പോയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.