Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
06/06/2017
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബ് ഫോര്‍ഡ് മോട്ടോര്‍ഴ്‌സ് ജനറല്‍ മാനേജര്‍ കെ.നാരായണന ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബ് ഫോര്‍ഡ് മോട്ടോര്‍ഴ്‌സ് ജനറല്‍ മാനേജര്‍ കെ.നാരായണന ഉദ്ഘാടനം ചെയ്തു. ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ് സംവിധാനത്തോടുകൂടിയ ഡിജിറ്റല്‍ ക്ലാസ്സ് റൂമുകളും ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സാം മണിപ്പാടമാണ് 50 കമ്പ്യൂട്ടറുകള്‍ സ്‌കൂളിന് സ്‌പോണ്‍സര്‍ ചെയ്തത്. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ശശികല, പ്രധാന അധ്യാപിക പ്രീത രാമചന്ദ്രന്‍, സാം മണിപ്പാടം, അംബരീഷ്.ജി.വാസു, പ്രകാശ് അശ്വനി, പി.ആര്‍ രാമചന്ദ്രന്‍, റ്റി.ഡി ശശികല, എ.സി ജോസഫ്, എന്‍. മനോജ്കുമാര്‍, മുകേഷ്‌ജോസ്, വി.ഡി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.