Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ സ്‌നേഹ വിരുന്ന്
06/06/2017
ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ സ്‌നേഹ വിരുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് വിഭവങ്ങള്‍ വിളമ്പുന്നു

വൈക്കം: മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ വിരുന്ന് സൗഹാര്‍ദ്ദത്തിന്റെ കൂട്ടായ്മ പ്രകടമാക്കി. റംസാന്‍ നോയമ്പ് ഇറക്ക് സമയത്ത് മാരാവീട് ജുമാമസ്ജിദിന് സമീപമാണ് സ്‌നേഹ വിരുന്ന് ഒരുക്കിയത്. ജുമാമസ്ജിദിലെ സഹോദരങ്ങളും വിവിധ സമുദായ സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കാളികളായി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് വിഭവങ്ങള്‍ വിളമ്പി. എന്‍.എസ്.എസ് കരയോഗം ഭാരവാഹികളായ ബി.ഗോവിന്ദന്‍നായര്‍, രാമചന്ദ്രന്‍പിള്ള, റോസ്പുരം പള്ളി വികാരി ഫാ.ഫിലിപ്പ് വാഴേപ്പറമ്പ്, രാഷ്ട്രീയ സമുദായ സംഘടനാ പ്രതിനിധികളായ സാജു കോപ്പുഴ, പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, പി.വി അജയന്‍, മായഷാജി, നൗഷാദ്, പി.വി വിവേക്, ശശിധരന്‍, ഷാജി, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബെന്നി തോമസ്, പ്രഭാകരന്‍, വി.കെ പരമേശ്വരന്‍, പി.മുരളി, പി.പി സന്തോഷ്, മോഹനന്‍ കണത്തറ, ഷാജി ഇസ്മയിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.