Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ കൗണ്‍സില്‍ യോഗം
06/06/2017

വൈക്കം: കേരള ഉള്ളാടന്‍ മഹാസഭയുടെ കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. പൊതുസമൂഹത്തില്‍ നിന്ന് ദളിതരെയും ആദിവാസികളെയും ഒറ്റപ്പെടുത്തി വീണ്ടും ഒരു അപരിഷ്‌കൃത സമൂഹമായി നിലനിര്‍ത്തുവാന്‍ ചിലശക്തികള്‍ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി.എം സന്തോഷ് പറഞ്ഞു. ഓഗസ്റ്റ് 6ന് റ്റി ആര്‍ സുകുമാരന്‍ കര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു വേണ്ടി ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വീനറായി എന്‍.അംബികയെയും ജോയിന്റ് കണ്‍വീനറായി പി.കെ വാവച്ചനെയും യോഗം തിരഞ്ഞെടുത്തു. 2017-ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പാസ്സായ കോട്ടയം ജില്ലയിലെ ഹിന്ദു-ഉള്ളാടന്‍ സമുദായാംഗങ്ങള്‍ ജില്ലാ സെക്രട്ടറിയുമായി 8907473236 എന്ന നമ്പരില്‍ ബന്ധപ്പെടുക.