Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂമിക്ക് ഒരു തണല്‍ പദ്ധതി
06/06/2017
ജെ.സി.ഐ വൈക്കം ശാഖയുടെ ഭൂമിക്ക് ഒരു തണല്‍ പദ്ധതിയുടെ ഭാഗമായി ആയിരം വൃക്ഷതൈ വിതരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂനിയര്‍ ചേംമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം ശാഖ നടപ്പാക്കുന്ന ഭൂമിക്ക് ഒരു തണല്‍ പദ്ധതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കച്ചേരിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ ആയിരം വൃക്ഷതൈ ജെ.സി.ഐ സോണ്‍ പ്രസിഡന്റ് മധുമോഹന്‍ വിതരണം ചെയ്തു. പ്രസിഡന്റ് സോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിജു.വി.കണ്ണേഴന്‍, ജനമൈത്രി പോലീസ് എസ്.ഐ സരസിജന്‍, മാത്യു.കെ.ജോസഫ്, വൈക്കം നന്ദനന്‍, പി.സുനില്‍കുമാര്‍, അംബുജാക്ഷന്‍, രാജന്‍ പൊതി, മഹേഷ് നായര്‍, ജനാര്‍ദ്ദനന്‍, സിദ്ധാര്‍ത്ഥന്‍, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.