Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി.
06/06/2017
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോമോള്‍ കെ ജോണ്‍ ത്രേസ്യാമ്മ സിറിയക്കിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കുന്നു.

വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി. ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവും എന്ന വിഷയത്തില്‍ നവകേരള മിഷന്‍ ഫാക്കല്‍റ്റി മെമ്പര്‍ ജീസ് വി പോള്‍ പ്രഭാഷണം നടത്തി. കെ.ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ സയന്റിസ്‌ററായ ഡോ. ഇ.സജീവ് കുമാര്‍ അന്നം ഔഷധം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോമോള്‍ കെ ജോണ്‍ വൃക്ഷതൈ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എ.ചന്ദ്രബാബു, വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ ജയ അനില്‍, അനാമയ ഓര്‍ഗാനിക് സെന്റര്‍ ജനറല്‍ സെക്രട്ടറി പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ പി.എം സ്വാഗതവും കമ്മിറ്റി അംഗം ശശി കൃതജ്ഞതയും പറഞ്ഞു.