Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക പരിസ്ഥിതിദിനം ആചരിച്ചു
06/06/2017

വൈക്കം: ലോക പരിസ്ഥിതിദിനം വിവിധ സംഘടനകളുടെയും പഞ്ചായത്തുകളുടെയും, സ്‌ക്കൂളുകളുടെയും നേതൃത്വത്തില്‍ വിപുലമായി ആചരിച്ചു. വൈക്കം കോടതിയില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് സന്തോഷ് ദാസ്, മുന്‍സിഫ് എസ്.വീണ എന്നിവര്‍ കോടതിവളപ്പില്‍ വൃക്ഷത്തൈകള്‍ നടത്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ചന്ദ്രബാബു, സെക്രട്ടറി സാജു വാതപ്പള്ളി, ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സോമന്‍, ലീഗല്‍ സര്‍വീസ് സെക്രട്ടറി കവിത എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ കിസാന്‍ സംഘം വൈക്കം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഔഷധത്തൈകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പത്മനാഭന്‍ നായര്‍ ഔഷധവൃക്ഷമായ ലക്ഷ്മി തരൂ റിട്ട. എസ്.ഐ കെ.ഡി ശിവാമണിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് നന്ത്യാട്ട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മനാഭന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഇല്ലിക്കല്‍ രാധാകൃഷ്ണന്‍, ആര്‍.സത്യന്‍, വാസുദേവ കമ്മത്ത്, ചന്ദ്രശേഖരപണിക്കര്‍, കെ.പ്രേമചന്ദ്രവര്‍മ എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍വച്ച് ലോക പരിസ്ഥിതിദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീദേവി ജയന്‍, അനിജി പ്രസാദ്, അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, ബി.ഭാസ്‌ക്കരന്‍, വി.കെ രാജു, കെ.എസ് ഷിബു, മായാ ഷാജി, ഷീല ശശിധരന്‍, സന്ധ്യാമോള്‍ സുനില്‍, ബി.ഡി.ഒ കെ.ടി ഉഷ, സുഗുണ, കെ.പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനാചരണം നടത്തി. കര്‍ഷ കോണ്‍ഗ്രസ് അംഗങ്ങളുടെ വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. കര്‍ഷ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ടി.വി രാജീവന്‍, വര്‍ഗീസ് വാതപ്പള്ളി, കെ.എസ് അനില്‍കുമാര്‍, മോഹനന്‍, ശങ്കരനാരായണന്‍, ശിവദാസന്‍ പാഴുമഠത്തില്‍, അശോക്കുമാര്‍, വിലാസന്‍, നവീന്ദ്രലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും വിതരണവും നടത്തി. കെ.കെ സചിവോത്തമന്‍ അധ്യക്ഷത യോഗത്തില്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്, രേണുക രതീഷ്, എസ്.രാമചന്ദ്രന്‍, മാത്യു പുല്ലൂരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.