വൃക്ഷതൈ വിതരണം ചെയ്തു.
05/06/2017
ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 200 കുടുംബങ്ങള്‍ക്ക് നല്കിയ വൃക്ഷതൈ വിതരണം ബാങ്ക് പ്രസിഡന്റ് ഡി രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ടൗണ്‍ 349-ാം സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 200 കുടുംബങ്ങള്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി ആര് പ്രീതി അദ്ധ്യക്ഷത വഹിച്ചു. സിന്ധു മധുസൂദനന്, ആശ പ്രതാപ്, സിന്ധു ബിനേഷ്, കേരളവര്‍മ്മ തിരുമല്‍പ്പാട് എന്നിവര്‍ പങ്കെടുത്തു.