Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ജീവമായ ഗ്രാമസഭകളെ പുനരുജ്ജീവിപ്പിക്കുവാന്‍ അയല്‍സഭകള്‍ വരുന്നു
31/12/2015
നിര്‍ജീവമായ ഗ്രാമസഭകളെ പുനരുജ്ജീവിപ്പിക്കുവാന്‍ അയല്‍സഭകള്‍ വരുന്നു. നിയോജകമണ്ഡലത്തില്‍ അയല്‍സഭകള്‍ ഏററവും ശക്തമായിരിക്കുന്നത് മറവന്‍തുരുത്ത് പഞ്ചായത്തിലാണ്. അറുപതിലധികം അയല്‍സഭകള്‍ ഇവിടെ രൂപീകൃതമായിക്കഴിഞ്ഞു. ഒരു വാര്‍ഡില്‍ നൂറുകുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് അയല്‍സഭ. അയല്‍സഭയുടെ നടത്തിപ്പിന് 11 അംഗ കമ്മിററിയുണ്ട്. ചെയര്‍മാനും കണ്‍വീനറുമാണ് ഇതിന്റെ ചുമതലക്കാര്‍. കണ്‍വീനര്‍ വനിതയായിരിക്കണം. 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നതാണ് അയല്‍സഭ. പഞ്ചായത്തുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമസഭകള്‍ പലപ്പോഴും പ്രഹസനമായി മാറിക്കൊണ്ടിരിക്കുകയാണ്. പല പഞ്ചായത്തുകളിലും ശുഷ്‌കമായ ജനസാന്നിദ്ധ്യത്തിലാണ് ഗ്രാമസഭകള്‍ അരങ്ങേറുന്നത്. ഗ്രാമസഭകളില്‍ ചര്‍ച്ചക്കെത്തുന്ന പലകാര്യങ്ങളും പരാജയമാകുന്നു. ഇതോടെ ഗ്രാമസഭകളെ ജനങ്ങള്‍ കൈവിടാന്‍ തുടങ്ങി. ഇതിനു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അയല്‍സഭകള്‍ക്ക് തുടക്കമിട്ടത്. മറവന്‍തുരുത്ത് പഞ്ചായത്തില്‍ വന്‍ജനപങ്കാളിത്തമാണ് അയല്‍സഭകള്‍ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മണലേല്‍ കോളനിയില്‍ നടന്ന അയല്‍സഭ ജനപങ്കാളിത്തത്തില്‍ റെക്കോര്‍ഡിട്ടിരുന്നു. സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മല്ലിക അധ്യക്ഷത വഹിച്ചു. നിരവധി ജനകീയ പ്രശ്‌നങ്ങളാണ് സഭയില്‍ ഉയര്‍ന്നുവന്നത്. പരമാവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പുനല്‍കിയാണ് ജനപ്രതിനിധികള്‍ മടങ്ങിയത്.