Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങുംതൈ വിതരണം ചെയ്തു
05/06/2017
ലോകപരിസ്ഥിതി ദാനാചരണത്തിന്റെ ഭാഗമായി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തില്‍ 500 കുടുംബങ്ങള്‍ക്ക് തെങ്ങുംതൈ വിതരണം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ ഐ ടി യു സി യുടെ നേതൃത്വത്തില്‍ 500 കുടുംബങ്ങള്‍ക്ക് തെങ്ങുംതൈ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ബി ബിനു വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വളപ്പില്‍ ജനറല്‍ സെക്രട്ടറി ടി എന്‍ രമേശന്‍ വൃക്ഷതൈ നട്ടു. കെ ഡി വിശ്വനാഥന്‍ ,കെ അജിത്ത്, കെ നാരായണന്‍, സി എം മോഹനന്‍, ബി രാജേന്ദ്രന്‍, പി ആര്‍ ശശി, കെ എ രവീന്ദ്രന്‍, പി ജി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.