Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫലവൃക്ഷതൈകള്‍ നട്ടു.
05/06/2017
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടയാഴം 1131-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗം വളപ്പില്‍ വൃക്ഷതൈ നടീല്‍ യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടയാഴം 1131-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗത്തിന്റെ 4 ഏക്കര്‍ സ്ഥലത്ത് ഫലവൃക്ഷതൈകള്‍ നട്ടു. യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വേലായുധന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദുഅജി, സതി മംഗളാനന്ദന്‍, റ്റി എം അശ്വതി, കൃഷി ഓഫീസര്‍ അനില്‍ കെ ആന്റോ, എം ഗോപാലകൃഷ്ണന്‍, എസ് മനോജ്കുമാര്‍, സോമന്‍നായര്‍ ആതിര, നന്ദകുമാര്‍, എന്‍ സി രാധാകൃഷ്ണന്‍നായര്‍, കെ ലീലാമണിയമ്മ,സി എസ് സച്ചിദാനന്ദന്‍ ചെമ്പല എന്നിവര്‍ പ്രസംഗിച്ചു.