Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും പഠനോപകരണ വിതരണവും
05/06/2017
ഉള്ളാട മഹാസഭയുടെ നേതൃത്വത്തില്‍ ചെമ്മനത്തുകര ഐ എച്ച് ഡി പി കോളനിയില്‍ നടന്ന കുടുംബസംഗമം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉള്ളാട മഹാസഭയുടെ നേതൃത്വത്തില്‍ ചെമ്മനത്തുകര ഐ എച്ച് ഡി പി കോളനിയില്‍ കുടുംബസംഗമവും പഠനോപകരണ വിതരണവും നടത്തി. കുടുംബസംഗമം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഐ എച്ച് ഡി പി കോളനിയിലെ എല്ലാ വീടുകള്‍ക്കും പട്ടയം നല്‍കണമെന്നും ശുചിത്വകേരളം പദ്ധതിയില്‍പ്പെടുത്തി കക്കൂസില്ലാത്ത വീടുകള്‍ക്ക് മുഴുവന്‍ കക്കൂസ് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂത്തേടത്തുകാവ് ഇളംതുരുത്തിച്ചിറ കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അധികാരികളുടെ അശ്രദ്ധമൂലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും മഴക്കാലം വന്നതോടെ കോളനി നിവാസികള്‍ ദുരിതത്തിലാണെന്നും കോളനിയോടനുബന്ധിച്ചുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് മൂലം കൊതുകുജന്യരോഗങ്ങള്‍ വരുവാന്‍ സാധ്യതയുള്ളതിനാല്‍ അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗ ഓര്‍മ്മപ്പെടുത്തി. പഠനോപകരണ വിതരണം വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാഹില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉള്ളാട മഹാസഭ താലൂക്ക് പ്രസിഡന്റ് വൈക്കം ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ കണ്ണന്‍ സ്വഗതമാശംസിച്ചു. ദേവന്‍ പയറാട്ട് പ്രസംഗിച്ചു.