Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒന്നര വര്‍ഷക്കാലത്തെ എല്‍ ഡി എഫ് ഭരണത്തിന്റെ നേതൃത്വത്തില്‍ നിന്നും സി പി ഐ പ്രതിനിധി കെ ആര്‍ ചിത്രലേഖ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.
05/06/2017

ബ്രഹ്മമംഗലം: ഒന്നര വര്‍ഷക്കാലത്തെ എല്‍ ഡി എഫ് ഭരണത്തിന്റെ നേതൃത്വത്തില്‍ നിന്നും സി പി ഐ പ്രതിനിധി കെ ആര്‍ ചിത്രലേഖ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. മുന്നണി ധാരണയനുസരിച്ചാണ് പ്രസിഡന്റ് പദവിയില്‍ നിന്നും രാജി വച്ചത്. തുടര്‍ന്ന് സി പി ഐ(എം) പ്രതിനിധി പ്രസിഡന്റാവും. എല്‍ ഡി എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സുതാര്യമായും വേഗതയിലും പാലിക്കാനുള്ള പരിശ്രമത്തിലാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതും യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി കിട്ടിയതുമായ ചെമ്പ് വാലേല്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി യു ഡി എഫിന്റെ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കാതിരുന്നത് എസ്റ്റിമേറ്റ് റിവൈസ് ചെയ്യിച്ച് ഈ ഗവണ്‍മെന്റിനെ കൊണ്ട് 18 കോടി രൂപയാക്കി ഉയര്‍ത്തുന്നതിന് വൈക്കം എം എല്‍ എ സി കെ ആശയുടെ ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങുവാനും പ്ലാന്‍ തയ്യാറാക്കുവാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിക്ക് ചെയ്യാന്‍ പറ്റാതിരുന്ന ചെമ്പകശ്ശേരി -ചെമ്പ് അങ്ങാടി റോഡ് അടക്കം വിവിധ റോഡുകളുടെ നിര്‍മ്മാണം ഈ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചു. 2013-ല്‍ യൂ ഡി എഫ് ഭരണസമിതി പഞ്ചായത്ത് ഓഫീസ് പൊളിച്ച് നീക്കി വാടകകെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നത് പഞ്ചായത്തിന്റെ തന്നെ കെട്ടിട ഓഫീസാക്കി രൂപാന്തരപ്പെടുത്തി പ്രവര്‍ത്തനം നടത്തുകയും വാടകയിനത്തില്‍ നല്‍കിയിരുന്ന തുക ലാഭിക്കുന്നതിനും സാധിച്ചു. പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പണി പൂര്‍ത്തിയാക്കുന്നതിനും മുകള്‍ നിലയ്ക്ക് 15 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുക്കാനും കഴിഞ്ഞു. ചെമ്പ് അങ്ങാടി-മത്തുങ്കല്‍ റോഡ് അടക്കം പഞ്ചായത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണം പി ഡബ്യൂ ഡിയെ കൊണ്ട് ചെയ്യിക്കാന്‍ കഴിഞ്ഞു. മൂലേക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ചെമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായ ശ്മശാനത്തിന് റ്റി എം വിജയന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തുടങ്ങി വച്ച പ്രവര്‍ത്തനം പോരായ്മകള്‍ പരിഹരിച്ച് മറവന്‍തുരുത്ത്, ഉദയനാപുരം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ 93 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയെടുക്കാന്‍ കഴിഞ്ഞു. പഞ്ചായത്തിലുള്ള തുരുത്തുകളും കോളനികളും ഉള്‍പ്പെടെ എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നിവരുടെ സഹായത്തോടെ കുടിവെള്ള പൈപ്പ് സ്ഥാപിച്ച് വെള്ളക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞു. തകര്‍ന്നു കിടന്ന മണ്ണപ്പാട്ടില്‍ കുടിവെള്ള പദ്ധതി പുനസ്ഥാപിച്ചു. മുന്‍ എം എല്‍ എ കെ അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ലഭിച്ചിരുന്ന പഞ്ചായത്ത്കടവ് പാലത്തിന്റെ പണിതീര്‍ത്ത് ഉദ്ഘാടനം നടത്താനും കൂമ്പേല്‍-നടുത്തുരുത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും കഴിഞ്ഞു. പഞ്ചായത്തിലെ സ്വന്തമായി കെട്ടിടമുള്ള മുഴുവന്‍ അംഗനവാടികള്‍ക്കും വൈദ്യുതിയും കുടിവെള്ളവും എത്തിക്കാന്‍ കഴിഞ്ഞു. എസ് സി കോളനികളുടെ സമഗ്രവികസനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 7-8 വാര്‍ഡുകളുകളെ ബന്ധിപ്പിക്കുന്ന ത്രിവേണി പാലത്തിന്റെ നിര്‍മ്മാണത്തിന് എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപ നേടിയടുക്കാന്‍ കഴിഞ്ഞു. കാട്ടിക്കുന്ന്, മുറിഞ്ഞപുഴ, ബ്രഹ്മമംഗലം പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റിനുള്ള അംഗീകാരം വാങ്ങാനും കുന്നേപ്പറമ്പ്, രാജന്‍കവല, കല്ലുകുത്താംകടവ് എന്നിവിടങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള അംഗീകാരവും നേടാന്‍ കഴിഞ്ഞു. 40 ഏക്കര്‍ സ്ഥലത്ത് കര, തരിശുകൃഷികള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. അരികുപുറം പാടശേഖരത്തിന് പെട്ടിയും പറയും സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വകയിരുത്തിക്കാന്‍ കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 2.32 കോടി രൂപയുടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 94 ശതമാനം പട്ടികജാതി വികസനഫണ്ട് ചിലവഴിക്കാന്‍ സാധിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 74 ശതമാനം ഫണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞു. തുരുത്തുമ്മയിലേക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിപ്പിക്കാന്‍ കഴിഞ്ഞു. 2017-18 വര്‍ഷത്തേക്ക് 171 പ്രോജക്ടുകളിലായി 7.29 കോടി രൂപയുടെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. ഭരണനിര്‍വ്വഹണത്തിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.