Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്കൂള്‍ വാഹന പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ്
05/06/2017
വൈക്കം സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പരിശോധിച്ച്, സുരക്ഷ ഉറപ്പാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കുന്നു.

വൈക്കം: പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വൈക്കം സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റിക്കറുകള്‍ പതിച്ചു നല്‍കിയതായി ജോയിന്റ് ആര്‍.ടി.ഒ പി.വിജയകുമാര്‍ അറിയിച്ചു. തുടര്‍ന്ന് സ്‌ക്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും റോഡ് സുരക്ഷയെക്കുറിച്ച് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും നടത്തി. വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കായി അതാത് സ്‌ക്കൂളുകളിലെ ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ആര്‍.ടി ഓഫീസ് ഉദ്യോഗസ്ഥര്‍ നസ്‌കി. സ്‌ക്കൂള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര്, വിലാസം, രക്ഷകര്‍ത്താവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെ ക്രോഡീകരിച്ച് പട്ടിക രൂപത്തില്‍ ലാമിനേറ്റ് ചെയ്ത് വാഹനങ്ങളിലും സ്‌ക്കൂളിലും സൂക്ഷിക്കണം. അനുവദനീയമായതിലും അധികമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌ക്കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോ റിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സ്‌ക്കൂള്‍ ബസില്‍ ഡോര്‍ അറ്റന്‍ഡന്റിന്റെ സേവനം ഉറപ്പാക്കേണ്ടതാണ്. ജോയിന്റ് ആര്‍.ടി.ഒയോടൊപ്പം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ്ബാബു, എ.എം.വി.ഐമാരായ പി.ബിജു, സ്റ്റാന്‍ലി, അനില്‍കുമാര്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.