Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡ് വിതരണം
03/06/2017

വൈക്കം: കട നമ്പര്‍ 73 ആയ തലയോലപ്പറമ്പ്, 77-വെട്ടിക്കാട്ട് മുക്ക്, 85-വരിക്കാംകുന്ന്, 111-മരങ്ങോലി, 115-ഞീഴൂര്‍, 127-കടുത്തുരുത്തി എന്നീ പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് വിതരണം നാളെയും (5ന്) കട നമ്പര്‍ 128 ആയ കടുത്തുരുത്തി, 135-കാപ്പുംതല, 153-കല്ലറ സൗത്ത്, 160-വെച്ചൂര്‍, 164-അംബികാമാര്‍ക്കറ്റ്, 165-വെച്ചൂര്‍, 169-തോട്ടകം പള്ളി എന്നീ പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് വിതരണം 6-ാം തീയതിയും കട നമ്പര്‍ 207 ആയ മുണ്ടാര്‍, 177-ഉല്ലല, 178-ഉല്ലല, 181-ടി വി പുരം, 184-ചെമ്മനത്തുകര, 193-വടകര, 196-അച്ചിനകം എന്നീ പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് വിതരണം 7-ാം തീയതിയും കട നമ്പര്‍ 228 ആയ മാന്നാര്‍, 88-വെള്ളൂര്‍ എന്നീ പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് വിതരണം 8-ാം തീയതിയും നടക്കും. മുന്‍ഗണനാവിഭാഗം 50രൂപയും പൊതുവിഭാഗം 100 രൂപയുമാണ് കാര്‍ഡിന്റെ വിലയായി നല്‍കേണ്ടത്. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട മുന്‍ഗണനാവിഭാഗക്കാര്‍ക്ക് കാര്‍ഡ് സൗജന്യമായിരിക്കും. റേഷന്‍കാര്‍ഡ് വിതരണം അതാത് റേഷന്‍കടകളിലോ റേഷന്‍കടകളില്‍ അസൗകര്യപ്രദമാണെങ്കില്‍ കടയുടെ തൊട്ടടുത്ത് സൗകര്യപ്രദമായ സ്ഥലത്തോ വച്ച് വിതരണം നടത്തും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വിതരണ സമയം. കാര്‍ഡുടമയോ, കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റേതെങ്കിലും അംഗമോ പഴയ കാര്‍ഡും തിരിച്ചറിയല്‍രേഖയുമായി വന്ന് കാര്‍ഡ് കൈപ്പറ്റണം.