Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക ദിനാചരണം
03/06/2017
കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുന്‍ ഡി.സി.സി അംഗം കെ.വി.അനിരുദ്ധന്റെ 19-ാമത് ചരമവാര്‍ഷിക ദിനാചരണം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ ഡി.സി.സി അംഗവും, മുന്‍ വെച്ചുര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കെ.വി അനിരുദ്ധന്റെ 19-ാമത് ചരമവാര്‍ഷിക ദിനാചരണം കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ശിശുപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.വി ജയന്തന്‍, വി.ടി സണ്ണി, പി.ജി ഷാജി, കെ.രാമദാസ്, മനോജ് പുളിക്കോത്ത്, പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി.അനിരുദ്ധന്റെ ഭാര്യ ബീനാ അനിരുദ്ധനും, മകള്‍ ഉമാദേവി അനിരുദ്ധനും ചടങ്ങില്‍ സംബന്ധിച്ചു.