Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയെന്ന് മന്ത്രി ഡോ: ടി എം തോമസ് ഐസക്.
03/06/2017
അക്കരപ്പാടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ: ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയെന്ന് മന്ത്രി ഡോ: ടി എം തോമസ് ഐസക്. അക്കരപ്പാടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കരപ്പാടം സംഘത്തിന് പ്രവര്‍ത്തന മൂലധനമായി പത്തു ലക്ഷം രൂപ നല്‍കും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓഫീസ് കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ പണം നല്‍കുമെന്നും സംഘത്തിന്റെ കടം എഴുതി തള്ളുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. സംഘം ഓഫീസ് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ സി.കെ ആശ എം.ല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗുതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കെ.അരുണന്‍, അക്കരപ്പാടം ശശി, കെ.ബി രമ, എസ്.സുധാ വര്‍മ, അനിജി പ്രസാദ്, പ്രവീണ സിബി, പി.മുകുന്ദന്‍, കെ.എസ് വേണുഗോപാല്‍, മല്ലിക വാസവന്‍, കെ.എസ് ഗോപിനാഥന്‍, എന്‍.ഉദയപ്പന്‍, എം.എല്‍ ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.