Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
03/06/2017
എന്‍.ജി.ഒ യൂണിയന്‍ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി വളപ്പില്‍ നടത്തിയ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള എന്‍ ജി ഒ യൂണിയന്‍ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ശുചീകരണം. താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ പരിസരത്തുള്ള പച്ചക്കാടുകള്‍ വെട്ടിനീക്കി ഓടകള്‍ ശുചീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഗീത കെ നായര്‍, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, വി കെ വിപിനന്‍, സി ബി ഗീത എന്നിവര്‍ പ്രസംഗിച്ചു.