Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ പ്രഥമ മേഖലാ സമ്മേളനം നടത്തി.
03/06/2017

വൈക്കം: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ പ്രഥമ മേഖലാ സമ്മേളനം നടത്തി. സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ തൊഴില്‍ തകര്‍ച്ചയില്‍ നിന്നും ഫര്‍ണീച്ചര്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിയമതടസ്സങ്ങള്‍ക്ക് ഒരു പരിഹാരമെന്നോണം കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു. ബിജു പറപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജ.യകുമാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് സി സി മോഹനന്‍ ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്നവരെ ആദരിക്കല്‍ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, പ്ലസ്ടു, എസ് എസ് എല്‍ സിക്ക് ഉന്നത വിജയം നേടിയ കുട്ടികളെ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, പഠനോപകരണ കിറ്റ് വിതരണം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, കലാകാരന്മാരെ ആദരിക്കല്‍ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍, അംഗത്വ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുബി പ്ലാവിന്‍കൂട്ടത്തില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ മേഖല സെക്രട്ടറി സലീപ്കുമാര്‍ സ്വാഗതവും മേഖലാ ട്രഷറര്‍ കെ എന്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. അബ്ദുള്‍ മനാഫ്, ബാബു പിണ്ണാക്കനാടന്‍, കെ കെ മോഹനന്‍, കെ പി ഷാജി, എസ് സിബി, ബാബു വേലിക്കളത്തില്‍, പി ജെ വര്‍ഗ്ഗീസ്, രമണന്‍, ഷാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.