Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം നടത്തി
03/06/2017
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യൂ പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ചടങ്ങുകളോടെ വേറിട്ട രീതിയില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ലൂസി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടീച്ചര്‍-ഇന്‍-ചാര്‍ജ് കെ രമ സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മോഹനകുമാരി യോഗം ഉദ്ഘാടനം ചെയ്തു. എല്‍ ഐ സിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയായ 'ഭീമവിദ്യാലയ' ക്കായി അയ്യര്‍കുളങ്ങര യൂ പി സ്‌കൂളിനെ തിരഞ്ഞെടുത്തതായി ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ് പ്രശാന്ത് അറിയിച്ചു. തുടര്‍ന്ന് ഐഡിയ സെല്ലൂലാര്‍ നെറ്റ് വര്‍ക്ക് മാനേജര്‍ ഷിജു കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മൈത്രി ക്ലബ് കുട്ടികള്‍ക്ക് മധുരപലഹാരവും വിതരണം ചെയ്തു. ക്ഷീരദിനത്തിന്റെ ഭാഗമായി അയ്യര്‍കുളങ്ങര ക്ഷീരോല്‍പ്പാദക സഹകരണസംഘം നല്‍കിയ പാലുപയോഗിച്ച് പായസവിതരണവും നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി എം എസ് അജയകുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി

വൈക്കം: പുത്തനുടുപ്പും പുസ്തകങ്ങളുമായി ഒരായിരം സ്വപ്നങ്ങളും മനസ്സിലേറ്റി പൂമ്പാറ്റകളെപ്പോലെ പറന്നെത്തിയ കൊച്ചുകൂട്ടുകാരെ പള്ളിയാട് ശ്രീനാരായണ യൂ പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സഹര്‍ഷം സ്വാഗതം ചെയ്തു. പൂക്കളും കുരുത്തോലകളും കൊണ്ടലങ്കരിച്ച ക്ലാസ് മുറികളും പരിസരവും കുട്ടികളില്‍ കൗതുകമുണര്‍ത്തി.സ്‌കൂള്‍ മാനേജരുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടനചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിട്രസ് കെ എന്‍ ജഗദമ്മ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി സൗജന്യപുസ്തക വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ടാനിയ ഓമനക്കുട്ടന്‍, ചിഞ്ചു സുനീഷ് എന്നിവര്‍ പഠനോപകരണകിറ്റും, ബലൂണുകളും വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പ്രസന്നന്‍ കളപ്പുരയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. പി റ്റി എ പ്രസിഡന്റ്, എം പി റ്റി എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി റ്റി റ്റി ബൈജു, റ്റി ലീന എന്നിവര്‍ സംസാരിച്ചു. ഈ അധ്യയനവര്‍ഷത്തില്‍ ആദ്യം പ്രവേശനം നേടിയ സരയൂ, ജിന്‍സ് ജോമി എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് മധുരവിതരണവും നടന്നു.

 കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ബാബു അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, കെ.എസ് വേണുഗോപാല്‍, ദിനേശ് വര്‍മ, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍ രമ, ഹെഡ്മിസ്ട്രസ്സ് പി.ആര്‍ സീന എന്നിവര്‍ പ്രസംഗിച്ചു.