Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ഇന്ന് (4ന്) നടക്കും
03/06/2017

വൈക്കം: നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാ വാര്‍ഷികം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചെമ്പ് ചുള്ളിമംഗലത്തില്ലത്ത് ചന്ദ്രഗുപ്തന്‍ ഇളയതിന്റെയും കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ വാര്‍ഷികം നടത്തുന്നത്. രാവിലെ 5.30ന് നിര്‍മ്മാല്യദര്‍ശനം, 6ന് മലര്‍നേദ്യം, 6.15ന് ഗണപതിഹോമം, 7ന് നവകം, 9ന് കലശാഭിഷേകം, 11ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല്‍, 12ന് അന്നദാനം, വൈകുന്നേരം 6.40ന് ദീപാരാധന എന്നിവ നടക്കും.

വൈക്കം: ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്‍, മേല്‍ശാന്തി സതീശന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 5ന് നിര്‍മ്മാല്യദര്‍ശനം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് കലശപൂജ, 11ന് ഉച്ചപൂജ, 12ന് നടയടപ്പ്, 12.30ന് അന്നദാനം, വൈകുന്നേരം 4ന് നടതുറപ്പ്, 7ന് ദീപാരാധനയും തുടര്‍ന്ന് നടയടപ്പും നടക്കും.