Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവന്റെയും മഹാത്മജിയുടെയും പാദസ്പര്‍ശമേറ്റ് ധന്യമായ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ പഠിക്കുന്നത് തന്നെ ഒരു പുണ്യമാണെന്ന് എറണാകുളം റേഞ്ച് ഐ.ജി പി.വിജയന്‍
02/06/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ നവാഗതരായ നൂറു കുട്ടികളെ എറണാകുളം റേഞ്ച് ഐ.ജി പി.വിജയന്‍ റോസാ പുഷ്പങ്ങള്‍ നല്‍കി സ്വീകരിക്കുന്നു.

വൈക്കം: ഗുരുദേവന്റെയും മഹാത്മജിയുടെയും പാദസ്പര്‍ശമേറ്റ് ധന്യമായ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ പഠിക്കുന്നത് തന്നെ ഒരു പുണ്യമാണെന്ന് എറണാകുളം റേഞ്ച് ഐ.ജി പി.വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ലോകത്തിന് മാതൃകയാകുന്ന ജീവിത ശൈലിയോടെ ഓരോ വിദ്യാര്‍ത്ഥികളും ലക്ഷ്യം നേടണമെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കണ്ടന്റി സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുവെള്ള വസ്ത്രധാരികളായെത്തിയ നൂറുനവാഗതര്‍ക്ക് റോസാ പുഷ്പങ്ങള്‍ നല്‍കി ഐ.ജി പി.വിജയന്‍ കുട്ടികളെ സ്വീകരിച്ചു. സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് അനീഷ് പി.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലിപി മധുസൂദനന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ കുട വിതരണം ചെയ്തു. മാനേജര്‍ പി.വി ബിനേഷ് ,വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.റ്റി ജിനീഷ്, കെ.ആര്‍ സംഗീത, ഷാജി മാടയില്‍, ഷാജി ടി.കുരുവിള, സാലി ജോര്‍ജ്ജ്, പ്രിയ ഭാസ്‌കര്‍, അമ്പിളി പ്രതാപ്, കെ.റ്റി.പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.